ടാറ്റാ സെറാമിക്‌സ് ഓണം ഓഫർ

Posted on: August 18, 2016

Tata-Ceramics-Big

കൊച്ചി ഉത്പന്നങ്ങൾക്ക് 60 ശതമാനം വരെ കിഴിവുമായി ടാറ്റാ സെറാമിക്‌സ് ഓണം ഓഫർ. മുൻനിര ബോൺ ചൈന ടേബിൾവെയർ, ഗിഫ്റ്റ്‌വെയർ എന്നീ ശ്രേണികളിലെ ഉത്പന്നങ്ങൾക്കാണ് കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്. കൊച്ചിയിൽ വൈറ്റില ജനത, കോട്ടയം കളത്തിപ്പടി സ്‌റ്റോറുകളിലാണ് ഈ ഓഫർ ലഭ്യമാക്കിയിട്ടുള്ളത്.

മുന്തിയ ഇനം ഡിന്നർ സെറ്റുകൾ, ടീ സെറ്റുകൾ, 22 കാരറ്റ് ഉപയോഗിച്ചുള്ള മഗ് സെറ്റുകൾ, ചെറുപ്രതിമകൾ, ഗിഫ്റ്റ്‌വെയർ തുടങ്ങിയവയാണ് ടാറ്റാ സെറാമിക്‌സിന്റെ ശ്രദ്ധേയമായ ഉൽപന്നങ്ങൾ. കൂടാതെ പ്രീമിയം വേയ്‌സുകൾ, ടീ ലൈറ്റുകൾ തുടങ്ങി ഒൻപത് പുതിയ ഉത്പന്നങ്ങൾ കൂടി ഈ ഓണത്തിന് ടാറ്റാ സെറാമിക്‌സ് വിപണിയിലെത്തിക്കും. കൊച്ചി സ്‌റ്റോർ – 0484 6064100, കോട്ടയം സ്‌റ്റോർ- 0481 2570359

TAGS: Tata Ceramics |