ഓപ്പോ എഫ്‌വൺ-എസ് സ്മാർട്ട് ഫോൺ കേരളവിപണിയിൽ

Posted on: August 9, 2016

OPPO-F-1-S-Launch-Big

കൊച്ചി : ഓപ്പോ സെൽഫി എക്‌സ്‌പേർട്ട് എഫ് സീരീസിലേക്കൊരു പുതിയ പ്രോഡക്ട് എഫ്‌വൺ-എസ് കേരള വിപണിയിൽ അവതരിപ്പിച്ചു. വിപണിയിൽ നിലവിലുള്ള സെൽഫി എഫ്‌വണ്ണിനേക്കാളും കൂടുതൽ ഫീച്ചേഴ്‌സുകളാണ് എഫ്‌വൺ-എസ് ൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പുതിയ എഫ്‌വൺ-എസ് ൽ 16 എംപി ഫ്രണ്ട് ക്യാമറ, 0.22 സെക്കൻഡ് കൊണ്ട് പ്രവർത്തിക്കുന്ന അതിവേഗ ഫിംഗർ പ്രിന്റ് റീഡർ, 5.5 ഇഞ്ച് സ്‌ക്രീൻ, ഒക്ടകോർ പ്രോസസർ, 3 ജിബി റാം, 32 ജിബി റോം, ഒരു ദിവസം മുഴുവൻ ഉപയോഗിക്കാവുന്ന 3075 എംഎഎച്ച് ബാറ്ററി എന്നിവ എഫ്.വൺ.എസ് ന്റെ പ്രത്യേകതകളാണ്. വില 17,990 രൂപ.

കൊച്ചിയിൽ നടന്ന ചടങ്ങിൽ ഒപ്പോ സിഇഒ സൈമൺ, സ്റ്റീവൻ, ട്രെയ്‌നിംഗ് മാനേജർ ബിബിൻ കൊല്ലറയ്ക്കൽ എന്നിവർ ചേർന്ന് എഫ്‌വൺ-എസ് സെൽഫി എക്‌സ്‌പേർട്ട് വിപണിയിൽ അവതരിപ്പിച്ചു.

TAGS: OPPO | OPPO F1s |