കരകൗശലഉത്പന്ന സ്റ്റോറുമായി ആമസോൺ

Posted on: August 9, 2016

Amazon-Logo-Bigകൊച്ചി : നാഷണൽ ഹാൻഡ്‌ലൂം ഡേ ആഘോഷങ്ങളുടെ ഭാഗമായി ആമസോൺ സവിശേഷ ക്രാഫ്റ്റഡ് ഇൻ ഇന്ത്യ സ്റ്റോർ അവതരിപ്പിച്ചു. ഭാരതീയ പാരമ്പര്യവും കരകൗശല മികവും ഒത്തുചേരുന്ന നാലായിരത്തിലധികം ഉത്പന്നങ്ങളാണ് ഈ ശ്രേണിയിൽ ആമസോൺ അവതരിപ്പിക്കുന്നത്.

ഹാൻഡ്‌ലൂം ഡെവലപ്പ്‌മെന്റ് കമ്മീഷണറേറ്റുമായി സഹകരിച്ചാണ് ആമസോൺ ക്രാഫ്റ്റഡ് ഇൻ ഇന്ത്യ സ്റ്റോർ ഒരുക്കുന്നത്. ജയ്പൂർ, ഫാബ് ഇന്ത്യ, ഇൻഡസ് ദിവ, ഉന്നതി സിൽക്‌സ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങളാണ് സ്റ്റോറിൽ അവതരിപ്പിക്കുന്നത്. വെസ്റ്റ് ബംഗാളിലെ തൻതുജ, തെലുങ്കാനയുടെ ആപ്‌കോ തുടങ്ങിയ ബ്രാൻഡുകളുടെ ഉത്പന്നങ്ങളും ക്രാഫ്റ്റഡ് ഇൻ ഇന്ത്യയിൽ അണിനിരത്തിയിട്ടുണ്ട്.

രാജസ്ഥാനിലെ കോട്ട, പശ്ചിമ ബംഗാളിലെ നാഡിയ, ഒഡിഷയിലെ ബാർഗാ തുടങ്ങിയ പരമ്പരാഗത കേന്ദ്രങ്ങളിൽ നിന്നുള്ള നെയ്ത്തുക്കാരുടെ ആയിരത്തിലധികം ഉത്പന്നങ്ങൾ ഈ സ്റ്റോറിലുണ്ട്. സ്റ്റോറിലെ എല്ലാ ഉത്പന്നങ്ങൾക്കും സർക്കാരിന്റെ ഹാൻഡ്‌ലൂം മാർക്ക് അഥവാ ഇന്ത്യ ഹാൻഡ്‌ലൂം ബ്രാൻഡ് മുദ്രണങ്ങളോ റീട്ടെയ്‌ലർമാരുടെ സാക്ഷ്യപത്രമോ ഉള്ളവയാണ്.