പിരമൾ ഹെൽത്ത് കെയറിന്റെ കലാഡ്രിൽ വിപണിയിൽ

Posted on: July 16, 2016

Piramal-caladryl-Big

കൊച്ചി : പിരമൾ ഹെൽത്ത് കെയർ അലർജി, ചൊറിച്ചിൽ എന്നിവയ്ക്ക് ഫലപ്രദമായ കലാഡ്രിൽ ലോഷൻ വിപണിയിലെത്തിച്ചു. സൂര്യതാപം മൂലമുള്ള പൊള്ളൽ, പ്രാണികളുടെ കടികൊണ്ടുള്ള ക്ഷതം, ഡയപ്പർ കൊണ്ടുണ്ടാകുന്ന പാട് എന്നിവയ്ക്കും ഇത് ഉപയോഗിക്കാം.

തൊലിക്ക് നല്ല തണുപ്പ് പ്രദാനം ചെയ്യാൻ കലാഡ്രിലിന് കഴിയും. പ്രശ്‌നമുള്ള ഭാഗം വെള്ളം ഉപയോഗിച്ച് കഴുകിയ ശേഷം കലാഡ്രിൽ വളരെ മിതമായി പുരട്ടണം. തൊലിയിലേക്ക് ഉരച്ച് ചേർക്കാൻ പാടില്ല. ലോഷൻ ഉണങ്ങിയ ശേഷം മാത്രം ആ ഭാഗം തുണികൊണ്ട് കെട്ടുക.