ഡോ. ബെന്നി ആന്റണിക്ക് പുരസ്‌ക്കാരം

Posted on: April 17, 2019

കൊച്ചി :  ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേറ്റന്റുകള്‍ നേടി അവ വാണിജ്യവത്ക്കരിച്ച വ്യക്തിക്കുള്ള കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ദേശീയ ബൗദ്ധിക സ്വത്തവകാശ പുരസ്‌കാരത്തിന്  (1,00,000 രൂപ ) അര്‍ജുന നാച്വറല്‍ ലിമിറ്റഡ് ജോയിന്റ് എംഡിയ ഡോ.ബെന്നി ആന്റണി അര്‍ഹനായി. ഡൽഹിയിൽ 28 ന് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

ന്യൂട്രാസ്യൂട്ടിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന ബെന്നിയുടെ പേരില്‍ 80 പേറ്റന്റുകളും
55 പേറ്റന്റ് അപേക്ഷകളുമുണ്ട്. വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്റെ മെഡല്‍ ഫോര്‍ ഇന്‍വെന്റേഴ്‌സ് പുരസ്‌ക്കാരത്തിനും ബെന്നിയെ തെരഞ്ഞെടുത്തു.
അങ്കമാലി കിടങ്ങൂർ  സ്വദേശിയാണ്.