വി. സി അശോകന്‍ ഐ. ഒ. സി. കേരള മേധാവി

Posted on: April 12, 2019

കൊച്ചി : ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കേരള സംസ്ഥാനമേധാവിയായി വി. സി. അശോകന്‍ സ്ഥാനമേറ്റു. പെട്രോളിയം കമ്പനികളുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായിരിക്കും ഇദ്ദേഹം.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഗുജറാത്ത് പെട്രോള്‍ ഡീസല്‍ റീടെയ്ല്‍ വിതരണ വിഭാഗത്തിന്റെ മേധാവിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ശ്രീലങ്കയിലെ ഉപ വിഭാഗമായ ലങ്ക ഐ. സി. യുടെ അന്താരാഷ്ട്ര വിപണന വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
പെട്രോളിയം വിതരണ രംഗത്ത് 26 വര്‍ഷത്തിലേറെ പരിചയമുള്ള ഇദ്ദേഹം കര്‍ണാടകം, കേരളം, തമിഴ് നാട് ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ വിവിധ സാമൂഹ്യ, സാമ്പത്തിക മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.