നിഷി കുൽക്ഷേത്ര ചതുർവേദി കൊക്കകോള ഇന്ത്യ എച്ച്ആർ മേധാവി

Posted on: March 5, 2019

കൊച്ചി : കൊക്ക-കോളയുടെ ഇന്ത്യയിലെയും ദക്ഷിണ പശ്ചിമേഷ്യയിലേയും മനുഷ്യവിഭവശേഷി വിഭാഗം വൈസ് പ്രസിഡന്റായി നിഷി കുൽക്ഷേത്ര ചതുർവേദിയെ നിയമിച്ചു. 2012 മുതൽ കൊക്കകോള ഇന്ത്യയിൽ സേവനമനുഷ്ഠിച്ചുവരുന്ന നിഷിക്ക് വിവിധ കമ്പനികളിലായി മനുഷ്യവിഭവശേഷി വിഭാഗത്തിൽ 20 വർഷത്തെ പ്രവർത്തന പരിചയമുണ്ട്.

പുതിയ വെല്ലുവിളികളെ ഏറ്റെടുക്കാൻ സാധിക്കുംവിധം ജീവനക്കാരെ പാകപ്പെടുത്തിയെടുക്കേണ്ടതുണ്ടെന്ന് കൊക്കകോള ഇന്ത്യ പ്രസിഡന്റ് ടി. കൃഷ്ണകുമാർ പറഞ്ഞു. കമ്പനിയ്ക്ക് ഇന്ത്യയിൽ 25,000 ജീവനക്കാരുണ്ട്. ഒരു ലക്ഷം പേർക്ക് പരോക്ഷമായും തൊഴിൽ നൽകുന്നുണ്ടെന്ന് അദേഹം ചൂണ്ടിക്കാട്ടി.