ജോമോന്‍ കെ. ജോര്‍ജ് ഐ സി എ ഐ ചെയര്‍മാന്‍

Posted on: February 26, 2019

കൊച്ചി : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ ദക്ഷിണേന്ത്യല്‍ കൗണ്‍സില്‍ ചെയര്‍മാനായി കൊച്ചിയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ജോമോന്‍ കെ ജോര്‍ജിനെ തെരഞ്ഞെടുത്തു. ജെ വി ആര്‍ ആന്‍ഡ് അസോസിയേറ്റ്‌സിന്റെ മാനേജിംഗ് പാര്‍ട്ണറാണ്.

കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണാടകം, ആന്ധ്ര, തെലങ്കാന എന്നീ ആറ് സംസ്ഥാനങ്ങളിലായി 58,000 ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും മൂന്നു ലക്ഷത്തോളം സി എ വിദ്യാര്‍ത്ഥികളുമാണ് കൗണ്ടസിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്.