പ്രവീണ റായി എൻ പി സി ഐ സിഒഒ

Posted on: February 24, 2019

കൊച്ചി : നാഷണൽ പേമെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി പ്രവീണ റായി നിയമിതയായി. ആരിഫ് ഖാനെ ചീഫ് ഡിജിറ്റൽ ഓഫീസറായും നിയമിച്ചു.

എൻ പി സി ഐ യുടെ വിപണനം, ബിസിനസ് ഡെവലപ്പ്‌മെന്റ്, പ്രോഡക്ട് മാനേജ്‌മെന്റ് എന്നിവയായിരിക്കും പ്രവീണാ റായിയുടെ ചുമതല. പ്രവീണ റായിക്ക് പേമെന്റ്‌സ്, കാർഡുകൾ, റീട്ടെയ്ൽ, ഇടപാടുകൾ എന്നീ മേഖലകളിൽ 20 വർഷത്തെ പ്രവർത്തന പരിചയമുണ്ട്.

ചീഫ് ഡിജിറ്റൽ ഓഫീസറായ ആരിഫ് ഖാനായിരിക്കും ഡിജിറ്റൽവത്ക്കരണത്തിന് ചുക്കാൻ പിടിക്കുന്നത്. ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദമുളള ആരിഫ് ഖാൻ നേരത്തെ റേസർ പേയുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

TAGS: NPCI |