ചെറിയാന്‍ ജോര്‍ജ് ഹാരിസണ്‍സ് ഡയറക്ടര്‍

Posted on: February 14, 2019

കൊച്ചി : ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ (എച്ച് എം എല്‍) ഹോള്‍ടൈം ഡയറക്ടറായി ചെറിയാന്‍ എം.ജോര്‍ജ് നിയമിതനായി. കോഴിക്കോട് മണമേല്‍ കുടുംബാംഗമാണ്. ഹാരിസണ്‍സില്‍ അദ്ദേഹം 7 തേയിലത്തോട്ടങ്ങളും 6 റബര്‍ തോട്ടങ്ങളും ഉള്‍പ്പെടുന്ന പ്രത്യേക വിഭാഗത്തിന്റെ ( എസ് ബി യു ബി) ബിസിനസ് തലവനായിരിക്കും.

ബംഗലുരുവില്‍ എല്‍എല്‍ബി, മാനേജ്‌മെന്റ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ചെറിയാന്‍ ജോര്‍ജ് 23 വര്‍ഷം മുമ്പാണ് ഹാരിസണ്‍സില്‍ ചേര്‍ന്നത്. എച്ച് ആര്‍ വിഭാഗം ജനറല്‍ മാനേജരും തേയില വിഭാഗത്തിന്റെ വൈസ് പ്രസിഡന്റും ആയിരുന്നിട്ടുണ്ട്. കൊച്ചി ടീട്രേഡ് അസോസിയേഷന്‍ വൈസ് ചെയര്‍മാനും അസോസിയേഷന്‍ വൈസ് ചെയര്‍മാനും അസോസിയേഷന്‍ ഓഫ് പ്ലാന്റേഴ്‌സ് കേരള (എപികെ)എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്.