ബാബു വര്‍ഗീസ് ഫ്‌ളോറിഡ സംസ്ഥാന എഞ്ചിനീയറിംഗ് ബോര്‍ഡ് വൈസ് ചെയര്‍

Posted on: February 13, 2019

മയാമി : അമേരിക്കയിലെ ഫ്‌ളോറിഡ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എഞ്ചിയനീയേഴ്‌സിന്റെ വൈസ് ചെയറായി തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയായ ബാബു വര്‍ഗീസ് നിയമിതനായി. ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജന്‍ ഫ്‌ളോറിഡ സംസ്ഥാന എന്‍ജനീയറിംഗ് ബോര്‍ഡ് വൈസ് ചെയര്‍ പദവിയില്‍ നിയമിതനാകുന്നത്.2020 ഡിസംബര്‍ വരെയാണ് കാലാവധി.

ഫ്‌ളോറിഡാ ഗവര്‍ണര്‍ റിസ്‌ക് സ്‌കോട്ട് കഴിഞ്ഞ വര്‍ഷം ബാബു വര്‍ഗീസിനെ ബോര്‍ഡിലേയ്ക്ക് രണ്ടാം തവണയും നിയമിക്കുകയും തുടര്‍ന്ന് ഫ്‌ളോറിഡ സെനറ്റ് ഈ നിയമനത്തിന് അംഗീകാരം നല്‍കുകയുമായിരുന്നു. ഫ്‌ളോറിഡയിലും കേരളത്തിലുമായി എണ്‍പതോളം എഞ്ചിനീയര്‍മാര്‍ ജോലി ചെയ്യുന്ന ആപ്‌ടെക് എഞ്ചിനീയറിംഗ് ഇന്‍ കോര്‍പ്പറേഷന്റെ പ്രസിഡന്റും പ്രിന്‍സിപ്പല്‍ എഞ്ചിനീയറുമാണ്.

TAGS: Babu Vardheese |