കിഷോര്‍ രുംഗ്ത ഫാക്ട് സി എം ഡി

Posted on: February 6, 2019

കൊച്ചി : ഫാക്ടിനെ നയിക്കാന്‍ 2 വര്‍ഷത്തിനും 3 മാസത്തിനും ശേഷം സ്ഥിരം ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും (സി എം ഡി) ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഫിനാന്‍സ് ഡയറക്ടര്‍ കിഷോര്‍ രുംഗ്ത പുതിയ സി എം ഡി യായി ചുമതലയേറ്റു.

2016 നവംബറില്‍ ജയ്‌വീര്‍ ശ്രീവാസ്തവയെ പുറത്താക്കിയ ശേഷം സ്ഥിരം സി എം ഡിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിരുന്നില്ല. ആദ്യം മദ്രാസ് ഫെര്‍ട്ടിലൈസേഴ്‌സ് സിഎംഡിക്കു ഫാക്ടിന്റെ ചുമതല നല്‍കി. പിന്നീടു കേന്ദ്ര രാസവളം മന്ത്രാലയം സെക്രട്ടറിമാര്‍ക്കായിരുന്നു അധികചുമതല. മനോജ് മിശ്രയാണു നിലവില്‍ ചുമതല വഹിച്ചിരുന്നത്.

TAGS: Kishor Rungtha |