ദിലീപ് സദരംഗാനി ഫെഡറൽ ബാങ്ക് ചെയർമാൻ

Posted on: January 29, 2019

കൊച്ചി : ഫെഡറൽ ബാങ്ക് പാർട്ട് ടൈം ചെയർമാനായി ദിലീപ്
സദരംഗാനി നിയമിതനായി. 2013 മുതൽ ഫെഡറൽ ബാങ്ക് ഡയറക്ടർ ബോർഡിലുള്ള അദേഹം വിവിധ ബാങ്കിംഗ് മേഖലകളിൽ, പ്രത്യേകിച്ച് സാങ്കേതിക വിദ്യാ രംഗത്ത് നിരവധി രാജ്യങ്ങളിലായുള്ള അനുഭവ സമ്പത്തുള്ള വ്യക്തിയാണ്. ഇന്ത്യ, ആസ്‌ട്രേലിയ, കുവൈറ്റ് എന്നിവിടങ്ങളിലെ പല ബാങ്കുകളിലും വിവര സാങ്കേതികവിദ്യാ അടിത്തറ സ്ഥാപിക്കുന്നതിൽ അദേഹം
മുഖ്യ പങ്കു വഹിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ 50 ശാഖകളുടെ ഓട്ടോമേഷൻ പ്രക്രിയ നടത്തിയ സംഘത്തിൽ അംഗമായിരുന്നു. എ.എൻ.സെഡ്. ഗ്രിൻഡ്‌ലെയ്‌സ് ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് എന്നിവയുടെ ബിസിനസ്-സാങ്കേതികവിദ്യാ തന്ത്രങ്ങൾക്കായി തന്റേതായ സംഭാവനകൾ അദേഹം നൽകിയിട്ടുണ്ട്.

TAGS: Federal Bank |