പ്രശാന്ത് കുമാര്‍ ഗ്രൂപ്പ് എം സി ഒ ഒ

Posted on: January 28, 2019

ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും വലിയ അഡ്വര്‍ടൈസിംഗ് കമ്പനിയായ ഗ്രൂപ്പ് എമ്മിന്റെ ദക്ഷിണേഷ്യാ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആയി മലയാളിയായ പ്രശാന്ത് കുമാര്‍ നിയമിതനായി. ആദ്യമായാണ് ഒരു മലയാളി പരസ്യവ്യവസായ രംഗത്ത് ഇത്തരത്തിലുള്ള സ്ഥാനം വഹിക്കുന്നത്.

ഗ്രൂപ്പ് എമ്മിന്റെ അനുബന്ധ കമ്പനിയും മീഡിയ ഏജന്‍സിയുമായ മൈന്‍ഡ് ഷെയറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു അദേഹം. തുഷാര്‍ വ്യാസാണ് ഗ്രൂപ്പ് എമ്മിന്റെ പുതിയ പ്രസിഡന്റ്. മൈന്‍ഡ് ഷെയറിന്റെ പുതിയ സി ഇ ഒ ആയി പാര്‍ത്ഥസാരഥി മാന്‍ഡ്യം നിയമിതനായി.