ബാലചന്ദ്രൻ ബി എസ് എസ് ദേശീയ ചെയർമാൻ

Posted on: January 22, 2019

തിരുവനന്തപുരം : സർക്കാർ പദ്ധതികളിൽ പൊതുജനപങ്കാളിത്തം ഉറപ്പാക്കുക എ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജിന്റെ (ബി എസ് എസ്) ദേശീയ ചെയർമാനായി മലയാളിയായ ബിഎസ് ബാലചന്ദ്രനെ നിയമിച്ചു. ബാലചന്ദ്രൻ 1988 മുതൽ ബി എസ് എസ് കേരള ശാഖയുടെ ജനറൽ സെക്രട്ടറിയും 2015 മുതൽ അഖിലേന്ത്യാ സെക്രട്ടറിയുമാണ്.

അനൗപചാരിക വിദ്യാഭ്യാസം, ആജീവനാന്ത വിദ്യാഭ്യാസം, സാക്ഷരത, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, നൈപുണ്യവൽകരണം, പരിസ്ഥിതി സംരക്ഷണം, മൈക്രോഫൈനാൻസിങ് തുടങ്ങിയ മേഖലകളിൽ നടപ്പാക്കിയ പദ്ധതികളുടെ വിജയമാണ് അറുപത്തിനാലുകാരനായ ബാലചന്ദ്രൻ സംഘടനയുടെ ചെയർമാനായി നിയമിക്കപ്പെടാൻ കാരണമായത്. തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങൾ സ്ഥാപിച്ച് അദ്ദേഹം രാജ്യത്താകമാനം തൊഴിൽ പരിശീലന പദ്ധതി നടപ്പാക്കിയിരുന്നു.

കൃത്യമായ ലക്ഷ്യത്തോടെയും കാര്യക്ഷമതയോടെയും ദേശീയാടിസ്ഥാനത്തിലുള്ള വികസനപരിപാടികൾക്ക് ശക്തി പകരുക എന്നതിനായിരിക്കും ദേശീയ ചെയർമാനെ നിലയിൽ താൻ മുൻഗണന നൽകുക എന്ന് ബാലചന്ദ്രൻ പറഞ്ഞു.