നിലഞ്ജന്‍ റോയി ഇന്‍ഫോസിസ് സി എഫ് ഒ

Posted on: December 22, 2018


ബംഗലുരു : ഇന്‍ഫോസിസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി നിലഞ്ജന്‍ റോയി നിയമിതനായി. ഭാരതി എയര്‍ടെലിന്റെ ഗ്ലോബല്‍ സി എഫ് ഒ ആയിരുന്നു.

2019 മാര്‍ച്ച് ഒന്നിന് ചുമതലയേല്‍ക്കും. ഇടക്കാല ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ ജയേഷ് സംഗ് രാജ്കയുടെ ഉത്തരവാദിത്വമാണ് നിലഞ്ജന്‍ റോയി ഏറ്റെടുത്തിരിക്കുന്നത്. എം ഡി രംഗനാഥ് ഓഗസ്റ്റ് മാസത്തില്‍ ഇന്‍ഫോസിസ് സി എഫ് ഒ സ്ഥാനമൊഴിഞ്ഞ ശേഷമാണ് ജയേഷ് സംഗ് രാജ്ക താത്കാലിക ചുമതല ഏറ്റെടുത്തത്.

TAGS: Infosys | Nilanjan Roy |