ഷീല കൊച്ചൗസേഫിന് പെണ്ണമ്മ ജേക്കബ് ഫൗണ്ടേഷന്‍ പുരസ്‌കാരം

Posted on: December 20, 2018

മുവാറ്റുപുഴ : മുവാറ്റുപുഴ മുന്‍ എം എല്‍ എ പെണ്ണമ്മ ജേക്കബിന്റെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ വര്‍ഷത്തെ പെണ്ണമ്മ ഫൗണ്ടേഷന്‍ പുരസ്‌കാരം ഷീല കൊച്ചൗസേഫ് ചിറ്റിലപ്പള്ളിക്ക്. ഡിസംബര്‍ 24 ന് 9.30 ന് പുതുപ്പാടി യല്‍ദോ മാര്‍ ബസേലിയോസ് കോളേജ് തിയേറ്റര്‍ കോംപ്ലക്‌സില്‍ നടക്കുന്ന സമ്മേളനത്തില്‍ വി എം സുധീരന്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രഫ. ബേബി എം. അറിയിച്ചു.