എന്‍. വിജയഗോപാല്‍ ബി പി സി എല്ലിന്റെ ഫിനാന്‍സ് ഡയറക്ടര്‍

Posted on: December 19, 2018

കൊച്ചി : പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ (ബി പി സി എല്‍ ) ഫിനാന്‍സ് ഡയറക്ടറായി മലയാളിയായ എന്‍. വിജയഗോപാല്‍ ചുമതലയേറ്റു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ അംഗവും നിയമബിരുദധാരിയുമായ ഇദ്ദേഹം ബി പി സി എല്ലിന്റെ അനുബന്ധ കമ്പനികളില്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

സാമ്പത്തികരംഗത്ത് 31 വര്‍ഷത്തെ പരിജ്ഞാനമുള്ള എന്‍. വിജയഗോപാല്‍ കോര്‍പ്പറേറ്റ്/റിഫൈനറി അക്കൗണ്ട്‌സ്, ട്രഷറി മാനേജ്‌മെന്റ്, റിസ്‌ക് മാനേജ്‌മെന്റ്, ടാക്‌സേഷന്‍, ബജറ്റിംഗ്, ഫണ്ട് മാനേജ്‌മെന്റ് തുടങ്ങിയ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. നിലവില്‍ ബി പി സി എല്ലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (കോര്‍പ്പറേഷന്‍ ഫിനാന്‍സ്) ആയിരുന്നു.

ബി പി സി എല്‍ കൊച്ചി റിഫൈനറിയുടെ ഫിനാന്‍സ് വിഭാഗം ചീഫ് മാനേജരായും ബി പി സി എല്ലിന്റെ സംയുക്ത സംരംഭമായിരുന്ന പെട്രോനെറ്റ് സി സി കെ യുടെ മാനേജിംഗ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലുവ സ്വദേശിയാണ്.

TAGS: BPCL | N.Vijayagopal |