അസിം പ്രേംജിക്ക് പരമോന്നത ഫ്രഞ്ച് ബഹുമതി

Posted on: November 29, 2018

ബംഗലുരു : പ്രമുഖ ഐ ടി വ്യവസായിയും വിപ്രോയുടെ ചെയര്‍മാനുമായ അസിം പ്രേംജിക്ക് ഫ്രഞ്ച് സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ നെറ്റ് ഓഫ് ദ് ലീജിയന്‍ ഓഫ് ഓണര്‍ ലഭിച്ചു. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ അലക്‌സാണ്ടര്‍ സ്ലീഗറില്‍ നിന്ന് അദ്ദേഹം പുരസ്‌കാരം സ്വീകരിച്ചു.

ഇന്ത്യയില്‍ ഐടി വ്യവസായ മേഖല വളരുന്നതിന് നിര്‍ണായക സംഭാവനകള്‍ നല്‍കിയ വ്യക്തി എന്നതിനൊപ്പം ഫ്രാന്‍സിന്റെ സാമ്പത്തിക മേഖലയിലെ ഇടപെടലും പരിഗണിച്ചാണ് ബഹുമതി നല്‍കുന്നതെന്ന് അലക്‌സാണ്ടര്‍ സ്ലീഗര്‍ പറഞ്ഞു.

ബഹുമതി നല്‍കിയതിലൂടെ ആദരിക്കപ്പെട്ടതായി കരുതുന്നുവെന്നും ഫ്രഞ്ച് ജനാധിപത്യത്തിന്റെ ഊര്‍ജസ്വലതയും വൈവിധ്യവും ലോകമെമ്പാടുമുള്ളവരെ പ്രചോദിപ്പിക്കുന്നതാണെന്നും അസിം പ്രേംജി മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി. വിപ്രോയുടെ ഫ്രാന്‍സിലെ 65 ശതമാനത്തോളം ജീവനക്കാരും തദ്ദേശിയരാണ്. 15 വര്‍ഷത്തില്‍ ഏറെയായുള്ള വാണിജ്യ ബന്ധമാണ് കമ്പനിക്ക് ഫ്രാന്‍സുമായുള്ളത്.

TAGS: Azim Premji | Wipro |