അജയ് പിരാമലിന് ഡോക്ടര്‍ ഓഫ് സയന്‍സ് ബിരുദം

Posted on: November 22, 2018

കൊച്ചി : പിരാമല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അജയ് പിരാമലിന് ഇന്‍ഡോര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഓണററി ഡോക്ടര്‍ ഓഫ് സയന്‍സ്  ബിരുദം നല്‍കി ആദരിച്ചു. പ്രമുഖ ഗണിതജ്ഞനായ മഡബുസി സന്താനം രഗുനാഥനാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആറാമത് വാര്‍ഷിക കൊണ്‍വൊക്കേഷനിടെ ബഹുമതി സമ്മാനിച്ചത്. വിദ്യാഭ്യാസത്തിലും ഗവേഷണ സ്ഥാപനങ്ങള്‍ക്കും പിരാമല്‍ നല്‍കിയ മികച്ച സംഭാവനകള്‍ കണക്കിലെടുത്താണ് ബിരുദം നല്‍കി ആദരിച്ചത്.

2016 മാര്‍ച്ച് വരെ ആറു വര്‍ഷം ഐഐടി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ചെയര്‍മാനായിരുന്ന അജയ് പിരാമലിനെ ആദരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇന്‍ഡോര്‍ ഐഐടിയുടെ വികസനത്തില്‍ പിരാമലിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ടെന്നും ഐഐടി ഡയറക്ടര്‍ പ്രൊഫ. പ്രദീപ് മാത്തൂര്‍ പറഞ്ഞു.

സയന്‍സില്‍ ഹോണറി ഡോക്‌ട്രേറ്റ് ബിരുദം ലഭിച്ചതു വഴി ഞാന്‍ ആദരിക്കപ്പെട്ടിരിക്കുന്നുവെന്നും ട്രസ്റ്റീഷിപ്പ്, സംരംഭകത്വം, നൂതന വിദ്യ എന്നീ മൂല്യങ്ങളില്‍ പടുത്തുയര്‍ത്തിയതാണ കോര്‍പറേറ്റ് ഫിലോസഫിയെന്നും ഇന്നത്തെ യുവാക്കളാണ് നാളത്തെ ഇന്ത്യയെ മാറ്റുകയെന്ന് വിശ്വസിക്കുന്നുവെന്നും അജയ് പിരാമല്‍ പറഞ്ഞു.

TAGS: Ajay Piramal |