തോമസ് കുര്യൻ ഗൂഗിൾ ക്ലൗഡ് മേധാവി

Posted on: November 18, 2018

ബംഗലുരു : ഗൂഗിൾ ക്ലൗഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി മലയാളിയായ തോമസ് കുര്യൻ നിയമിതനായി. 1996 മുതൽ ഒറാക്കിളിൽ പ്രവർത്തിക്കുന്ന തോമസ് കുര്യൻ 2015 മുതൽ ഓറാക്കിൾ കോർപറേഷന്റെ പ്രസിഡന്റായിരുന്നു.

ബംഗലുരു സെന്റ് ജോസഫ്‌സിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തോമസ് കുര്യൻ സ്‌കോളർഷിപ്പോടെ യുഎസിലെ പ്രിൻസ്റ്റൺ സർവകലാശാലയിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദം പൂർത്തിയാക്കി. തുടർന്ന് സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് എംബിഎയും നേടി.

കോട്ടയം പാമ്പാടി കോത്തല പുള്ളോലിക്കൽ പരേതനായ പി. സി. കുര്യനും അടൂർ ആരപ്പുരയിൽ മോളിയുമാണ് മാതാപിതാക്കൾ. തോമസിന്റെ ഇരട്ട സഹോദരൻ ജോർജ് കുര്യൻ കാലിഫോർണിയയിലെ ക്ലൗഡ് കമ്പനിയായ നെറ്റ് ആപ്പിന്റെ സിഇഒ ആണ്. ജേക്കബ് കുര്യൻ, മാത്യു കുര്യൻ എന്നിവരാണ് മറ്റ് സഹോദരൻമാർ,.