ഓങ്കാര്‍ എസ് കണ്‍വാറിന് ഓര്‍ഡര്‍ ഓഫ് ദ് റൈസിങ്ങ് സണ്‍ ബഹുമതി

Posted on: November 8, 2018

ന്യൂഡല്‍ഹി : അപ്പോളോ ടയേഴ്‌സ് ചെയര്‍മാന്‍ ഓങ്കാര്‍ എസ്. കണ്‍വാറിന് ജപ്പാന്‍ ഗവണ്‍മെന്റിന്റെ ഓര്‍ഡര്‍ ഓഫ് ദ് റൈസിംഗ് സണ്‍  ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ സ്റ്റാര്‍ ബഹുമതി. ഇന്ത്യ- ജപ്പാന്‍ ബിസിനസ് ബന്ധങ്ങള്‍ക്ക് നല്‍കിയ സംഭാവനകളും ജപ്പാന്‍ കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഇടം നേടിക്കൊടുത്തതും കണക്കിലെടുത്താണ് ഈ പുരസ്‌ക്കാരം.

ഈ അംഗീകാരത്തിലൂടെ താന്‍ കൂടുതല്‍ ബഹുമാനിതനായിരിക്കുന്നുവെന്നും ഇന്ത്യ – ജപ്പാന്‍ ഗവണ്‍മെന്റുകളോട് കൃതജ്ഞതയുള്ളവനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS: Apollo Tyres |