ആഷിക് ഹമീദിന് ഗൂഗിൾ സ്‌കോളർഷിപ്പ്

Posted on: November 3, 2018

കോഴിക്കോട് : ആഷിക് അബ്ദുൾ ഹമീദിന് ഗൂഗിളിന്റെ വെങ്കട് പഞ്ചാപകേശൻ സ്മാരക സ്‌കോളർഷിപ്പ്. വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ സാമൂഹ്യമാറ്റങ്ങൾക്ക് വേണ്ടി പ്രയത്‌നിക്കുന്ന ആറ് യുവ പ്രതിഭകൾക്കാണ് ഓരോ വർഷവും ഈ സ്‌കോളർഷിപ്പ് നൽകുന്നത്. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ നാലാം വർഷ ബിടെക് ബയോടെക്‌നോളജി വിദ്യാർത്ഥിയാണ്.

സ്‌കോളർഷിപ്പിന്റെ ഭാഗമായി ആഷിക് ഹമീദിന് കാലിഫോർണിയയിലെ ഗൂഗിൾ, യൂട്യൂബ് ആസ്ഥാനം, സ്റ്റാൻഫോഡ് സർവകലാശാലയും സന്ദർശിക്കാൻ അവസരം ലഭിക്കും. ഓഗ് മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി പ്രോജക് ടുകളാണ് ആഷിക്കിന് നേട്ടമായത്. മണ്ണാർക്കാട് നാട്ടുകൽ അബ്ദുൾ ഹമീദിന്റെയും അസ്മാ ബീഗത്തിന്റെയും പുത്രനാണ്.