സതീഷ് കുമാര്‍ ഗുപ്ത പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്ക് എം ഡി

Posted on: October 30, 2018

ന്യൂഡല്‍ഹി : ഡിജിറ്റല്‍ ബാങ്കായ പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായി സതീഷ് കുമാര്‍ ഗുപ്തയെ നിയമിച്ചു.

എസ് ബി ഐയിലും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലും ഗുപ്ത മുതിര്‍ന്ന പദവികള്‍ വഹിച്ചിട്ടുണ്ട്. സീറോ ബാലന്‍സും ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് സീറോ ചാര്‍ജും വാഗ്ദാനം ചെയ്യുന്ന ഡിജിറ്റല്‍ ബാങ്കാണ് പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്ക്.