ഡോ. ആസാദ് മൂപ്പന് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

Posted on: August 31, 2018

ദുബായ് : ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് ഫിക്കിയുടെ (FICCI) ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്. ആരോഗ്യ മേഖലയില്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഡോ.ആസാദ് മൂപ്പന്‍ പുരസ്‌കാരം സ്വീകരിച്ചു.

1987 -ല്‍ ആരംഭിച്ച ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന് ആശുപത്രികളും ഫാര്‍മസികളും ക്ലിനിക്കുകളും ഉള്‍പ്പെടെ മുന്നൂറിലേറെ സ്ഥാപനങ്ങളും പതിനേഴായിരത്തിലേറെ ജീവനക്കാരുമുണ്ട്. ഫിക്കിയുടെ പുരസ്‌കാരം ജനങ്ങള്‍ക്ക് കൂടുതല്‍ സേവനം നല്‍കാന്‍ പ്രചോദനം നല്‍കുന്നുവെന്ന് ഡോ. ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു.