കെ. എസ്. ശ്രീനിവാസ് എംപിഇഡിഎ ചെയർമാൻ

Posted on: August 25, 2018

കൊച്ചി : മറൈൻ പ്രോഡക്ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അഥോറിട്ടി (എംപിഇഡിഎ) ചെയർമാനായി കെ.എസ്. ശ്രീനിവാസ് ഐഎഎസ് നിയമിതനായി. 1997 ബാച്ച് കേരള കേഡർ സിവിൽ സർവീസ് ഓഫീസറാണ്. കേന്ദ്ര കാർഷിക മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി (അഗ്രികൾച്ചർ കോഓപറേഷൻ & ഫാർമേഴ്‌സ് വെൽഫെയർ) യായിരുന്നു. എൻജിനീയറിംഗ് ബിരുദധാരിയായ അദേഹം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (കൽക്കട്ട)ൽ നിന്ന് ബിസിനസ് മാനേജ്‌മെന്റ് ബിരുദവും നേടിയിട്ടുണ്ട്.

കണ്ണൂർ, പാലക്കാട് ജില്ലകളിൽ കളക്ടർ, ഫോർട്ട്‌കൊച്ചി സബ് കളക്ടർ, മലബാർ സിമന്റ്‌സ് മാനേജിംഗ് ഡയറക്ടർ, സപ്ലൈകോ ജനറൽ മാനേജർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.