ഗുർമീത് സിംഗ് ഇന്ത്യൻ ഓയിൽ മാർക്കറ്റിംഗ് ഡയറക്ടർ

Posted on: July 27, 2018

കൊച്ചി : ഇന്ത്യൻ ഓയിൽ കോർപറേഷന്റെ മാർക്കറ്റിംഗ് ഡയറക്ടറായി ഗുർമീത് സിംഗ് ചുമതലയേറ്റു. നേരത്തെ മുംബൈ ഇന്ത്യൻ ഓയിൽ മാർക്കറ്റിംഗ് ഡിവിഷനിൽ കോംപ്ലക്‌സ് ആൻഡ് ഡൈനാമിക് എൽപിജി വിഭാഗത്തിൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്നു.

മാനേജ്‌മെന്റ് ട്രെയിനി ആയി 1983 ൽ ഇന്ത്യൻ ഓയിലിൽ ചേർന്ന അദേഹം മെക്കാനിക്കൽ എൻജിനീയർ ആണ്. പ്രോജക്ട് മാനേജ്‌മെന്റ്, എൻജിനീയറിംഗ്, റീട്ടെയ്ൽ സെയിൽസ്, എൽപിജി തുടങ്ങി വിവിധ മേഖലകളിൽ മികവ് തെളിയിച്ചിട്ടുണ്ട്. പഞ്ചാബ്, ജമ്മുകാശ്മീർ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, എന്നീ സംസ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ചു. റീട്ടെയ്ൽ ശൃംഖല വിപുലീകരിച്ച് വിപണി പങ്കാളിത്തം വർധിപ്പിക്കുന്നതിൽ ശ്രദ്ധേയമായ നേട്ടം അദേഹം കൈവരിച്ചു.

എൽപിജിയുടെ അഥോറിട്ടി എന്നാണ് ഗുർവീന്ദർ സിംഗിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യൻ അടുക്കള വിപ്ലവത്തിന്റെ ഊർജ്ജ ശ്രോതസ്സായ പ്രധാൻമന്ത്രി ഉജ്ജ്വല യോജനയിൽ നിർണായക പങ്കുവഹിച്ച അദേഹം നിരവധി ദേശീയ-അന്തർദേശീയ സമ്മേളനങ്ങളിൽ ഇന്ത്യൻ ഓയിലിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.