പരിണീതി ചോപ്ര സ്പീഡോ ബ്രാൻഡ് അംബാസഡർ

Posted on: May 23, 2018

കൊച്ചി : നീന്തൽ വസ്ത്ര ബ്രാൻഡായ സ്പീഡോയുടെ ബ്രാൻഡ് അംബാസഡർ ആയി ബോളിവുഡ് താരം പരിണീതി ചോപ്ര നിയമിതയായി. നീന്തൽ വേഷങ്ങളുടെ സമാനതകൾ ഇല്ലാത്ത ബ്രാൻഡാണ് സ്പീഡോ. ഫിറ്റ്‌നസിന് നീന്തൽ എന്നതാണ് സ്പീഡോയുടെ പ്രമേയം. പൂർണശരീര വ്യായാമമാണ് നീന്തൽ ലഭ്യമാക്കുന്നത്.

ശരീര സൗന്ദര്യത്തിന് നീന്തൽ അനിവാര്യമാണെന്ന് പരിണീതി ചോപ്ര അഭിപ്രായപ്പെട്ടു. തന്റെ ഇഷ്ട വിനോദം നീന്തലാണെന്ന് പരിണീതി പറഞ്ഞു. തന്റെ ആരോഗ്യത്തിന്റേയും സൗന്ദര്യത്തിന്റേയും യൗവനത്തിന്റേയും രഹസ്യവും നീന്തൽ തന്നെ. ജിമ്മിനേക്കാൾ നീന്തൽ കുളത്തിലാണ് ഫിറ്റ്‌നസ് കാര്യത്തിൽ പലതും ചെയ്യാൻ കഴിയുകയെന്നും അവർ കൂട്ടിച്ചേർത്തു.

സ്പീഡോ എച്ച് 20 ആക്ടീവ് നീന്തൽ വസ്ത്രശേഖരവും പരിണീതി അവതരിപ്പിച്ചു. ആധുനിക ഫിറ്റ്‌നസ് പ്രേമികളുടെ അഭിരുചി മനസിൽ കണ്ടാണ് ഇതിന്റെ രൂപകൽപന. ആത്മവിശ്വാസം പകരുന്ന കടും നിറങ്ങളിലാണ് എച്ച് 20 ആക്ടീവ് ശേഖരം അവതരിപ്പിച്ചിരിക്കുന്നത്. ക്രോപ്‌ടോപ്‌സ്, കപ്രിസ്, ഷോർട്‌സ്, ബ്രീഫ്‌സ് എന്നിവ പുതിയ ശേഖരത്തിൽ ഉൾപ്പെടും. 170 രാജ്യങ്ങളിൽ സ്പീഡോയ്ക്ക് സാന്നിധ്യം ഉണ്ട്.