സുനിൽ നയ്യാർ സോണി ഇന്ത്യ മാനേജിംഗ് ഡയറക്ടർ

Posted on: March 21, 2018

കൊച്ചി : സോണി ഇന്ത്യ മാനേജിംഗ് ഡയറക്ടറായി സുനിൽ നയ്യാറെ നിയമിച്ചു. സോണി മാനേജിംഗ് ഡയറക്ടർ ആകുന്ന ആദ്യ ഇന്ത്യാക്കാരനാണ്. സോണി ഇന്ത്യ മാനേജിംഗ് ഡയറക്ടറായിരുന്ന കെനിചിറോ ഹൈബി സോണി ബ്രസീൽ മാനേജിംഗ് ഡയറക്ടറായതിനെ തുടർന്നാണ് നയ്യാറുടെ നിയമനം. നിലവിൽ സോണി അമേരിക്കയുടെ റീട്ടെയ്ൽ വിഭാഗം മേധാവിയായി പ്രവർത്തിച്ചുവരികയായിരുന്നു.

1995 ൽ സോണിയിൽ ചേർന്ന സുനിൽ നയ്യാർ 2006 – 2015 കാലഘട്ടത്തിൽ വിപണനവിഭാഗം മേധാവിയായിരുന്നു.

TAGS: Sony |