അദീബ് അഹമ്മദിന് ഹുറൂൺ ഹോസ്പിറ്റാലിറ്റി അച്ചീവ്‌മെൻറ് അവാർഡ്

Posted on: January 19, 2018

മുംബൈ : ട്വൻറി 14 ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന് ഹോസ്പിറ്റാലിറ്റി മേഖലയിലെ മികവിനുള്ള ഹുറൂൺ ഹോസ്പിറ്റാലിറ്റി അച്ചീവ്‌മെൻറ് അവാർഡ്. ഹോസ്പിറ്റാലിറ്റി, റീട്ടെയ്ൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ മികച്ച വിജയം നേടുന്നവർക്ക് നൽകുന്നതാണ് ഹുറൂൺ റിയൽ എസ്റ്റേറ്റ് ലീഡർഷിപ്പ് സമ്മിറ്റ് ആൻഡ് എക്‌സലൻസ് അവാർഡ്.

ഹോസ്പിറ്റാലിറ്റി, ഓർഗനൈസ്ഡ് റീട്ടെയ്ൽ, ധനകാര്യ സേവനങ്ങളിൽ ആഗോളതലത്തിൽസ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അദീബ് അഹമ്മദ്. ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്റെഹോസ്പിറ്റാലിറ്റി വിഭാഗമാണ് ട്വൻറി14 ഹോൾഡിംഗ്‌സ്. 2014 ൽ സ്ഥാപിതമായ ട്വൻറി14 ആഗോള ഹോസ്പിറ്റാലിറ്റി വ്യവസായത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തി കഴിഞ്ഞു. യുകെ, മിഡിൽ ഈസ്റ്റ്, ഇന്ത്യ എന്നീ രാജ്യങ്ങളിലായി 650 മില്യൺ ഡോളർ ആസ്തിയുണ്ട്.

കൊച്ചിയിലെ ഒരു ഹോട്ടൽ 2015 ൽ ഏറ്റെടുത്താണ് ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് ട്വൻറി14 ഹോൾഡിംഗ്‌സ് തുടക്കം കുറിച്ചത്. ഇതിനു പുറമെ ബംഗലുരുവിൽ രണ്ടു പദ്ധതികൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും.