ഡി. നന്ദകുമാർ ഫാക്ട് മാർക്കറ്റിംഗ് ഡയറക്ടർ

Posted on: September 17, 2017

കൊച്ചി : കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഫാക്ടിന്റെ മാർക്കറ്റിംഗ് ഡയറക്ടറായി ഡി. നന്ദകുമാർ ചുമതലയേറ്റു. ഫാക്ട് എൻജിനീയറിംഗ് വിഭാഗമായ ഫെഡോയിൽ എൻജിനീയർ, പെട്രോകെമിക്കൽ ചീഫ് മാനേജർ, മാർക്കറ്റിംഗ് ഡിവിഷനിൽ ജനറൽ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഉദ്യോഗമണ്ഡൽ ക്ലബിന്റെ പ്രസിഡന്റ്, ഫാക്ട് ലളിതകലാകേന്ദ്രം ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

TAGS: D Nanda Kumar | FACT |