ബൻമാലി അഗ്രവാല ടാറ്റാ സൺസ് പ്രസിഡന്റ്

Posted on: August 24, 2017

മുംബൈ : ടാറ്റാ സൺസ് പ്രസിഡന്റായി ബൻമാലി അഗ്രവാലയെ നിയമിച്ചു. ഒക്‌ടോബർ ഒന്നിന് അദേഹം ചുമതലയേൽക്കും. നേരത്തെ ജിഇ സൗത്ത്ഏഷ്യയുടെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്നു.

അഗ്രവാല ടാറ്റാ സൺസിൽ ഇൻഫ്രാസ്ട്രക്ചർ, ഡിഫൻസ്, എയ്‌റോസ്‌പേസ് എന്നീ വിഭാഗങ്ങളുടെ ചുമതല വഹിക്കും. ലീഡർഷിപ്പ് ഡെവലപ്‌മെന്റ്, ഡിജിറ്റൽ ഇൻഫ്രസ്ട്രക്ചർ, ഇന്നവേഷൻ, ടെക്‌നോളജി തുടങ്ങിയ മേഖലകളിൽ അഗ്രവാലയ്ക്കുള്ള അനുഭവപരിചയം ഗ്രൂപ്പിന് നേട്ടമാകുമെന്ന് ടാറ്റാ സൺസ് എക്‌സിക്യൂട്ടീവ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു.