ദിലീപ് അസ്‌ബെ നാഷണൽ പേമെന്റ് കോർപ്പറേഷൻ സിഇഒ

Posted on: August 15, 2017

കൊച്ചി : ദിലീപ് അസ്‌ബെയെ നാഷണൽ പേമെന്റ് കോർപ്പറേഷൻ (എൻപിസിഐ) എംഡിയും സിഇഒയുമായി നിയമിച്ചു. എൻപിസിഐ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായിരുന്നു.

നാഷണൽ പേമെന്റ് കോർപ്പറേഷന്റെ തുടക്കം മുതൽ നിർണായക ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ള അസ്‌ബെ യുപിഐ പ്ലാറ്റ്‌ഫോം, ഭീം ആപ്പ്, ഇമ്മീഡിയറ്റ് പേമെന്റ് സർവീസ് (ഐഎംപിഎസ്), റുപെ കാർഡ് എന്നിവ നിർമ്മിക്കുന്നതിനും ചുക്കാൻ പിടിച്ചിട്ടുണ്ട്. പ്രഥമ എംഡിയും സിഇഒയുമായ എ. പി ഹോത്ത വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം.

TAGS: Dilip Asbe | NPCI |