ഡോ. ഹരീഷ് പിള്ള എഎച്ച്പിഐ കേരള ചാപ്റ്റർ പ്രസിഡന്റ്

Posted on: March 1, 2017

കൊച്ചി : അസോസിയേഷൻ ഓഫ് ഹെൽത്ത്‌കെയർ പ്രൊവൈഡേഴ്‌സ് (എഎച്ച്പിഐ) കേരള ചാപ്റ്റർ പ്രസിഡന്റായി കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി സിഇഒയും ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ കേരള ക്ലസ്റ്റർ മേധാവിയുമായ ഡോ. ഹരീഷ് പിള്ളയെ തെരഞ്ഞെടുത്തു. കിംസ് ഹെൽത്ത്‌കെയർ ഗ്രൂപ്പിന്റെ എംഡിയും ചെയർമാനുമായ ഡോ. എം.ഐ. ഷഹദുള്ളയായിരുന്നു സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ്. അടുത്ത വർഷത്തെ എഎച്ച്പിഐ ഗ്ലോബൽ കോൺക്ലേവിന് ആതിഥ്യം വഹിക്കുന്നത് എഎച്ച്പിഐ കേരള ചാപ്റ്ററാണ്.

സർക്കാർ, കാര്യനിർവഹണ സമിതികൾ, ആരോഗ്യരംഗം, ഉപയോക്തൃരംഗം എന്നിങ്ങനെയുള്ള അനുബന്ധമേഖലയിൽനിന്നുള്ളവരുമായി ചേർന്ന് പ്രവർത്തിക്കുന്ന പതിനായിരത്തിലധികം ആശുപത്രികൾ എഎച്ച്പിഐയിൽ അംഗങ്ങളാണ്. രോഗികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ആരോഗ്യസേവനങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനും ഇന്ത്യൻ ആരോഗ്യസംവിധാനങ്ങളുടെ കാര്യനിർവഹണശേഷി വർദ്ധിപ്പിക്കുന്നതിനുമാണ് എഎച്ച്പിഐ ഊന്നൽ നൽകുന്നത്.