എം ആർ അജയന് പുരസ്‌കാരം

Posted on: September 28, 2016

india-wood-award-to-ajayan

കൊച്ചി : ഓൺലൈൻ മീഡിയ രംഗത്തെ മികച്ച മാധ്യമ പ്രവർത്തകനുള്ള ദേശീയ പുരസ്‌കാരം ഗ്രീൻ കേരളന്യൂസ് ചീഫ് എഡിറ്റർ എം. ആർ. അജയന് ലഭിച്ചു. ഹൈദരാബാദ് റാം മോജി ഫിലിം സിറ്റിയിൽ നടന്ന ചടങ്ങിൽ കുവൈറ്റിലെ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവായ ഖാലിദ മുത്താഖ് റഷീദ് നാസർ അൽ ആസാമി പുരസ്‌കാരം അജയന് സമ്മാനിച്ചു. ഹോളിവുഡ് സംവിധായകനായ സോഹൻ റോയി സ്ഥാപക ഡയറക്ടറായ ഇന്ത്യ വുഡ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് തെലുങ്കാന സർക്കാരും റാം മോജി ഫിലിം സിറ്റിയും ചേർന്ന് മീഡിയ എക്‌സലൻസ് അവാർഡുകൾ ഏർപ്പെടുത്തിയത്.

ടിവി ചാനലുകൾ, ഓൺലൈനുകൾ, അച്ചടി മാധ്യമം, സമഗ്രസംഭാവന തുടങ്ങിയ നാല് കാറ്റഗറികളിലായിരുന്നു അവാർഡുകൾ. പി പി സന്ധ്യ (മീഡിയവൺ) അച്ചടി മാധ്യമത്തിൽ എം വി ശ്രേയാംസ് കുമാർ (മാതൃഭൂമി), മുതിർന്ന മാധ്യമ പ്രവർത്തകർക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള അവാർഡുകൾക്ക് പ്രഭാവർമ്മ (ദേശാഭിമാനി), പല്ലിശേരി (സിനിമ മംഗളം) എന്നിവരെ തെരഞ്ഞെടുത്തു.

TAGS: M. R. Ajayan |