സി എസ് ആര്‍ : ഐ ടി കമ്പനികള്‍ ചെലവഴിച്ചത് 5,091 കോടി

Posted on: March 6, 2019

മുംബൈ : രാജ്യത്തെ ഐ ടി കമ്പനികള്‍ 2014 മുതല്‍ 2017 വരെ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വത്തിന്റെ (സി എസ് ആര്‍) ഭാഗമായി ചെലവഴിച്ചത് 5,091 കോടി രൂപ. ടി സി എസാണ് ഇക്കാര്യത്തില്‍ മുന്നില്‍. 1,091 കോടി രൂപയാണ് അവര്‍ ചെലവിട്ടത്. സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സറ്റാവ കമ്പനികളുടെ സാമൂഹിക സാധ്വീനം അറിയാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ഇന്‍ഫോസിസാണ് സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍ക്കായി തുക ചെലവഴിച്ചതില്‍ രണ്ടാം സ്ഥാനത്ത്. 786 കോടി രൂപയാണ് ഇന്‍ഫോസിസ് ചെലവിട്ടത്. വിപ്രോ – 461 കോടി രൂപ, എച്ച് സി എല്‍ – 341 കോടി രൂപ എന്നീ കമ്പനികളാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ളത്.

TAGS: CSR | Infosys | TCS | Wipro |