റിലയന്‍സ് റീട്ടെയ്ല്‍ ഓഹരിവിപണിയിലേക്ക്

Posted on: February 26, 2019

കൊച്ചി : മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ചില്ലറവ്യാപാര ശൃംഖലയായ റിലയന്‍സ് റീട്ടെയ്ല്‍ പ്രാഥമിക ഓഹരി വില്പന (ഐ പി ഒ) യ്ക്ക് തയ്യാറെടുക്കുന്നതായി സൂചന. ജൂണിന് ശേഷമായിരിക്കും ഓഹരി വില്പന.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴില്‍ റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേഴ്‌സ് എന്ന പേരില്‍ അനുബന്ധ കമ്പനിയായാണ് ഇപ്പോള്‍ ഇത് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഓഹരികള്‍ വിപണിയിലെത്തിയാല്‍ പൊതുജങ്ങള്‍ക്ക് വാങ്ങാന്‍ അവസരമുണ്ടാകും.

റിലയന്‍സ് റീട്ടെയ്‌ലിന് ഏതാണ്ട് 9,900 സ്റ്റോറുകളാണുള്ളത്. 127 പലചരക്ക് സൂപ്പര്‍മാര്‍ക്കറ്റുകള്‍ , 609 ഫാഷന്‍ സ്‌റ്റോറുകള്‍, 343 ഇലക്ട്രോണിക്‌സ് സ്‌റ്റോറുകള്‍, 5,705 ജിയോ പോയിന്റുകള്‍ എന്നിവയാണ് റിലയന്‍സിനുള്ളത്.