സോള്‍ സമാധാന പുരസ്‌ക്കാരം നരേന്ദ്ര മോദി ഏറ്റുവാങ്ങി

Posted on: February 23, 2019

സോള്‍ : മഹാത്മാഗാന്ധിയുടെ 150 -ാം ജന്മവാര്‍ഷിക വേളയില്‍ സോള്‍ സമാധാന പുരസ്‌ക്കാരം ലഭിച്ചതു വലിയ ബഹുമതിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഇന്ത്യനേടിയ വിജയത്തിനു പിന്നില്‍ ജനങ്ങളുടെ പ്രചോദനവും പരിശ്രമവുമാണെന്നു പറഞ്ഞ പ്രധാനമന്ത്രി, പുരസ്‌ക്കാരം എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടി സമര്‍പ്പിച്ചു. പുരസ്‌ക്കാരത്തുകയായ 2 ലക്ഷം ഡോളര്‍ നമാമി ഗംഗ പദ്ധതിക്കു വിനിയോഗിക്കും.

രാജ്യാന്തര സഹകരണത്തിലും ആഗോള സാമ്പത്തിക വളര്‍ച്ചയിലും വഹിച്ച പങ്ക് കണക്കിലെടുത്താണ് നരേന്ദ്ര മോദിക്ക് സോള്‍ പീസ് ഫൗണ്ടേഷന്റെ വിഖ്യാത പുരസ്‌ക്കാരം.