കൊച്ചി കപ്പല്‍ശാലക്ക് ബംഗാളില്‍ പുതിയ യാഡ്

Posted on: February 20, 2019

കൊച്ചി : ഉള്‍നാടന്‍ ജലഗതാഗതത്തിനുള്ള കപ്പലുകളുടെ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി കൊച്ചി കപ്പല്‍ശാല ബംഗാളിലെ നസീര്‍ഗഞ്ചില്‍ സ്ഥാപിക്കുന്ന പുതിയ യാഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. നസീര്‍ഗഞ്ചിലെ ഭൂമിപൂജ ചടങ്ങില്‍ കൊച്ചി കപ്പല്‍ശാല ചെയര്‍മാന്‍ മധു എസ് നായര്‍, കൊല്‍ക്കത്ത തുറമുഖ ട്രസ്റ്റ് ചെയര്‍മാന്‍ വിനീത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

കൊച്ചി കപ്പല്‍ശാലയുടെയും ഹുഗ്ലി ഡോക് ആന്‍ഡ് പോര്‍ട് എന്‍ജിനീയേഴ്‌സിന്റെയും സംയുക്ത സംരഭമായ ഹുഗ്ലി കൊച്ചിന്‍ ഷിപ്‌യാര്‍ഡ് കമ്പനിയാണു പുതിയ കേന്ദ്രം നിര്‍മിക്കുന്നത്. ദേശീയ ജലപാത1,2 എന്നിവയോടു ചേര്‍ന്ന് ആധുനിക സംവിധാനങ്ങളോടെയാണു യാഡിന്റെ നിര്‍മാണം. ബംഗാളിലെ തന്നെ സാല്‍ക്കിയയിലും ഇതേ മാതൃകയില്‍ നിര്‍മാണശാല തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.

കൊച്ചി : ഉള്‍നാടന്‍ ജലഗതാഗതത്തിനുള്ള കപ്പലുകളുടെ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി കൊച്ചി കപ്പല്‍ശാല ബംഗാളിലെ നസീര്‍ഗഞ്ചില്‍ സ്ഥാപിക്കുന്ന പുതിയ യാഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. നസീര്‍ഗഞ്ചിലെ ഭൂമിപൂജ ചടങ്ങില്‍ കൊച്ചി കപ്പല്‍ശാല ചെയര്‍മാന്‍ മധു എസ് നായര്‍, കൊല്‍ക്കത്ത തുറമുഖ ട്രസ്റ്റ് ചെയര്‍മാന്‍ വിനീത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

കൊച്ചി കപ്പല്‍ശാലയുടെയും ഹുഗ്ലി ഡോക് ആന്‍ഡ് പോര്‍ട് എന്‍ജിനീയേഴ്‌സിന്റെയും സംയുക്ത സംരഭമായ ഹുഗ്ലി കൊച്ചിന്‍ ഷിപ്‌യാര്‍ഡ് കമ്പനിയാണു പുതിയ കേന്ദ്രം നിര്‍മിക്കുന്നത്. ദേശീയ ജലപാത1,2 എന്നിവയോടു ചേര്‍ന്ന് ആധുനിക സംവിധാനങ്ങളെയാണു യാഡിന്റെ നിര്‍മാണം. ബംഗാളിലെ തന്നെ സാല്‍ക്കിയയിലും ഇതേ മാതൃകയില്‍ നിര്‍മാണശാല തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.

TAGS: Cochin Shipyard |