എം.ദാമോദരന്‍ ഇന്‍ഡിഗോ ചെയര്‍മാന്‍

Posted on: January 25, 2019

ന്യൂഡല്‍ഹി : ഇന്‍ഡിഗോയുടെ ചെയര്‍മാനായി മലയാളിയായ എം.ദാമോദരന്‍ നിയമിതനായി. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനാണ് അദ്ദേഹം. കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി റോണോ ജോയ് ദത്തയെയും നിയമിച്ചു.

യുണൈറ്റഡ് എയര്‍ലൈന്‍സ് പ്രസിഡന്റായിരുന്ന ദത്തക്ക് വ്യേമയാന രംഗത്ത് 20 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ട്. എയര്‍ സഹാറയുടെ പ്രസിഡന്റായി രണ്ടു വര്‍ഷം പ്രവര്‍ത്തിച്ചു.

കമ്പനിയെ വികസനത്തിന്‍െ അടുത്ത പടിയിലേക്ക് ഉയര്‍ത്തുന്നതിനാണ് നേതൃനിരയില്‍ മാറ്റംകൊണ്ടു വന്നതെന്ന് കമ്പനിയുടെ സഹസ്ഥാപകനും ഇടക്കാല സി ഇ ഒയുമായ രാഹുല്‍ ഭാട്ടിയ പറഞ്ഞു.

TAGS: IndiGo |