ബൈജൂസ് അമേരിക്കന്‍ കമ്പനിയെ ഏറ്റെടുത്തു

Posted on: January 18, 2019

കൊച്ചി : വിദ്യാഭ്യാസ ഗെയ്മുകള്‍ നിര്‍മിക്കുന്ന യു എസ് കമ്പനിയായ ഓസ്‌മോയെ മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള എഡ്‌ടെക് കമ്പനി ബൈജൂസ് ഏറ്റെടുത്തു. 12 കോടി ഡോളറിന്റെതാണ് (ഏതാണ്ട് 850 കോടി രൂപ) ഇടപാട്.

ആദ്യമായാണ് ഒരു യു എസ് കമ്പനിയെ ഏറ്റെടുക്കുന്നത്. ഓസ്‌മോയുടെ ഫിസിക്കല്‍ ടു ഡിജിറ്റല്‍ ടെക്‌നോളജി കുട്ടികള്‍ക്ക് പ്രയോജനപ്പെടുത്താണ് കമ്പനി ഉദേശിക്കുന്നത്. മൂന്നു വയസ്സു മുതല്‍ എട്ടു വയസ്സു വരെയുള്ള കുട്ടികള്‍ക്കായി ഫണ്‍ ലേണിംഗ് സൊലൂഷന്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി 100 ശതമാനം വീതം വളര്‍ച്ചയാണ് ബൈജൂസ് കൈവരിച്ചിട്ടുള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ വര്‍ഷം വരുമാനം മൂന്നു മടങ്ങ് വര്‍ധിച്ച് 1,400 കോടി ആക്കുകയാണ് ലക്ഷ്യം.