നരേന്ദ്ര മോദിക്ക് ഫിലിപ് കോട്‌ലര്‍ പുരസ്‌ക്കാരം

Posted on: January 15, 2019

ന്യൂഡല്‍ഹി : പ്രഥമ ഫിലിപ് കോട്‌ലര്‍ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. മികച്ച രാഷ്ട്രീയ നേതാവിനു നല്‍കുന്ന പുരസ്‌ക്കാരമാണിത്. മെയ്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്വച്ഛ് ഭാരത് തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ അവാര്‍ഡ് സമിതി പരാമര്‍ശിച്ചു. പ്രധാനമന്ത്രയുടെ ഔദ്യോഗിക വസതിയിലെത്തിയാണു പുരസ്‌ക്കാരം നല്‍കിയത്.

യുഎസിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയുടെ കെല്ലോഗ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലെ മാര്‍ക്കറ്റിംഗ് പ്രഫസറായിരുന്ന ഫിലിപ് കോട്‌ലറുടെ പേരിലുള്ളതാണു പുരസ്‌ക്കാരം. ആധുനിക മാര്‍ക്കറ്റിംഗിന്റെ പിതാവായാണ് കോട്‌ലര്‍ അറിയപ്പെടുന്നത്.