പതിനഞ്ച് വനിതകൾക്ക് ഇൻഡിവുഡ് വനിതാരത്‌ന പുരസ്‌കാരം

Posted on: December 26, 2018

ഹൈദരാബാദ് : ഇന്ത്യയിലും മിഡിൽഈസ്റ്റിലും വിവിധ മേഖലകളിൽ മികവു തെളിയിച്ച 15 വനിതികൾക്ക് ഇൻഡിവുഡ് വനിതാ രത്‌നപുരസ്‌കാരം. ഹൈദരാബാദിലെ ഹൈടെക്‌സ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡ്യുസ്‌കാൻ ഗ്രൂപ്പ് ഡയറക്ടർ ഡോ. അൽക കൽറ, ദുബായ് ആസ്ഥാനമായ അൽ ദൊബോവി ഗ്രൂപ്പ് ഡയറക്ടർ ബബ്ല്സ് കന്ഥാരി , ബ്ലൂ റൈൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എൽസമ്മ ജോസഫ്, ഐ കെയർ ഇൻഷുർ മേധാവി ലീന പർവാനി, ഫസ്റ്റ് ഫ്ലൈറ്റ് കൊറിയർ ഡയറക്ടർ സിസിലി ജോൺസൺ, സാജ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് സിഇഒ മിനി സാജൻ വർഗീസ്, പ്രേമി മാത്യ (പ്രൊട്ടക്ട് യുവർ മാം ആൻഡ് ഹെയർ ഫോർ ഹോപ് സ്ഥാപക), ചിത്വൻ മൽഹോത്ര ( ലോക ആരോഗ്യ ഫോറം സ്ഥാപക), മോണിക്ക അഗർവാൾ ( ആർട്ടിൻ സിഇഒ ആൻഡ് ഡയറക്ടർ), ഡോ.സൗമ്യ രമേഷ് ( ഡയറക്ടർ ഡി.ജി ഹോസ്പിറ്റൽ ബംഗലുരു), രഹന ബഷീർ ( രഹന ബഷീർ ഫാഷൻ ഡിസൈനിംഗ് സ്ഥാപക), ഡോ.ശിഖ നെഹ്റു ശർമ ( ന്യൂട്രി ഹെൽത്ത് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപക), ഡോ. നീലിമ വെമുല ( യെസ്മാർട്ട് ഇലക്ട്രോണിക്സ് സി.ഇ.ഒ), മനീഷ കുമാർ ഛബ്ര ( വോവ് മാർക്കറ്റിംഗ് സിഇഒ), കൃതിക റാവത് ( കെ. കമ്പനി സഹസ്ഥാപക) എന്നിവർക്കാണ് പുരസ്‌കാരങ്ങൾ സമർപ്പിച്ചത്.

രാഷ്ടങ്ങളുടെ പുരോഗതിയിൽ വനിതാ സംരഭകരുടെ പങ്ക് എടുത്തുപറയേണ്ടതാണെന്ന് ചടങ്ങിൽ ഇൻഡിവുഡ് സ്ഥാപക ഡയറക്ടർഡ് സോഹൻ റോയ് പറഞ്ഞു. പ്രോത്സാഹനമെന്ന നിലയിലാണ് 4-ാമത് ഇൻഡിവുഡ് ഫിലിം കാർണിവലിനോട് അനുബന്ധിച്ച് വനിത സംരഭകരെ ആദരിക്കുന്നതെന്നും അദേഹം വ്യക്തമാക്കി.