ഒൻപത് യുവസംരഭകർക്ക് ഇൻഡിവുഡ് യുവ രത്‌ന അവാർഡ്

Posted on: December 26, 2018

ഹൈദരാബാദ് : ഇന്ത്യയിലും, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും വ്യവസായ സംരഭങ്ങൾ പടുത്തുയർത്തിയ നവസംരഭകർക്ക് ആദരം ഒരുക്കി നാലാമത് ഇൻഡിവുഡ് ഫിലിം കാർണിവൽ. ഹൈദരാബാദ് ഹൈടെക്‌സ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിലാണ് യുവസംരഭകരെ ആദരിച്ചത്. ഇതാദ്യമായാണ് വിവിധ മേഖലകളിൽ വിജയം കൈവരിച്ച യുവസംരഭകർക്ക് പുരസ്‌കാരം നൽകി ആദരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള 9 യുവ സംരഭകരെയാണ് ഇൻഡിവുഡ് ആദരിച്ചത്.

ഹർമീക് സിംഗ് ( പ്ലാൻ ബി ഗ്രൂപ്പ് സ്ഥാപക ഡയറക്ടർ), ഡോ അങ്കൂർ ദന ( സിഇഒ ദന ഗ്രൂപ്പ് ഓഫ് കമ്പനീസ് ), ജേബ്‌സൺ വർഗീസ് ( ഡയറക്ടർ നദാൻ ട്രേഡിംഗ് എൽഎൽസി, എം.ജി.എം ഗ്രൂപ്പ് ഓഫ് എജ്യുക്കേഷണൽ ഇൻസ്റ്റിറ്റിയൂഷൻ), ഡോ രുചി ധന ( സിഇഒ ധന മാർട്ട് ഹൈപ്പർ മാർക്കറ്റ്), റഷി പഞ്ചാബി ( ടീ ആൻഡ് പുട് മിനി ഗോൾഫ് സ്ഥാപകൻ ) നൗഷിജ എം.എ ( മാനേജിംഗ് ഡയറക്ടർ ഫാതിസ് ബ്രൈഡൽ എംപോറിയം), വനിതാ ഭാട്ടിയ (ദിവലിസിക്വസ് സ്ഥാപക), ഡോ പി.കൃഷ്ണകുമാർ ( സിഇഒ നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ്) ചൈതന്യ കുമാർ ലിംഗമല്ലു (ചോക്ലേറ്റ് റൂം സഹ സ്ഥാപകൻ) എന്നിവർ പ്രഥമ യുവ രത്‌ന പുരസ്‌കാരം ഏറ്റുവാങ്ങി.

സാമ്പത്തിക രംഗത്ത് പുത്തനുണർവ് സൃഷ്ടിക്കാൻ യുവസംരഭകർക്ക് കഴിഞ്ഞതായി ഇൻഡിവുഡ് സ്ഥാപക ഡയറക്ടർഡ് സോഹൻ റോയ് ചടങ്ങിൽ പറഞ്ഞു. കൂടുതൽ യുവാക്കൾ ഈ മേഖലയിലേക്ക് എത്തുന്നതോടെ സാമ്പത്തിക രംഗം കൂടുതൽ കരുത്താർജ്ജിക്കും. യുവസംരഭകർക്ക് പ്രോത്സാഹനവുമായി ഇൻഡിവുഡ് എക്കാലവും നിലകൊള്ളുമെന്നും അദേഹം പറഞ്ഞു.