നീതിനിര്‍വഹണ രംഗത്ത് സമൂലമാറ്റം ആവശ്യം : നാരായണ മൂര്‍ത്തി

Posted on: December 15, 2018

ന്യൂഡല്‍ഹി : നീതി നിര്‍വഹണ സംവിധാനം കൂടുതല്‍ ക്രിയാത്മകവും ജനാധിപത്യപരവും സത്യസന്ധവുമാക്കാന്‍ സമൂല മാറ്റം ആവശ്യമാണെന്ന ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. ജഡ്ജിമാരുടെ എണ്ണം കൂട്ടുന്നതു മുതല്‍ നിമങ്ങള്‍ പുതുക്കാനും കോടതിയിലെത്തുന്ന കേസുകളുടെ എണ്ണം കുറക്കാനപമുള്ള ശ്രമങ്ങള്‍ വരെ ഉണ്ടാകണം.

വിആര്‍വി സ്‌കൂല്‍ ഓഫ് ലീഗല്‍ റിസര്‍ച് സംഘടിപ്പിച്ച വി ആര്‍ വെങ്കിടകൃഷ്ണന്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദേഹം. വ്യവഹാരങ്ങളുടെ ചെലവ് സാധാരണക്കാരനു താങ്ങാവുന്നതല്ല.

കേസ് തീര്‍പ്പാക്കുന്നതിലുള്ള കാലതാമസം മൂലം കക്ഷികള്‍ നേരിടുന്ന പ്രയാസവും ചെറുതല്ല. കേസിലുള്‍പ്പെടുന്നവര്‍ വിചാരണയില്ലാതെ ദീര്‍ഘകാലം കഴിയേണ്ടി വരുന്നത് അങ്ങേയറ്റത്തെ നീതി നിഷേധമാണ്.

ജുഡീഷ്യറിയില്‍ ഓരോ വ്യക്തിയുടെയും ജോലിമികവു വിലയിരുത്തപ്പെടണം. നിയമങ്ങള്‍ പുതുക്കി ജനത്തിനു മാനസിലാകുന്ന, വ്യക്തതയുള്ള ഭാഷയിലാക്കണമെന്നും അദേഹം അഭിപ്രായപ്പെട്ടു.