സുസ്ഥിരതയുടെ കാര്യത്തിൽ ആഗോള നേതൃത്വം ലക്ഷ്യമിട്ട് ഇന്ത്യൻ സിമന്റ് വ്യവസായം

Posted on: December 5, 2018

സിമന്റ് നിർമാതാക്കളുടെ സംഘടന ഡൽഹിയിൽ സംഘടിപ്പിച്ച കോൺക്രീറ്റ് ടെക്ക് 2018 ൽ സംഘടനയുടെ സെക്രട്ടറി ഡനറൽ, അൾട്രാടെക് സിമന്റ്സ് എംഡി അപർണ ശ്രീവാസ്തവ, പ്രസിഡന്റും ജെ.കെ. ലക്ഷ്മി സിമന്റ്സ് വോൾടൈം ഡയറക്ടറുമായ ഡോ. ഷൈലേന്ദ്ര ചൗക്സി, വൈസ് പ്രസിഡന്റും ഡാൽമിയ സിമന്റ്സ് എംഡിയുമായ മഹേന്ദ്ര സിഘി തുടങ്ങിയവർ വേദിയിൽ

കൊച്ചി : സുസ്ഥിരതയുടെ കാര്യത്തിൽ ആഗോള തലത്തിലെ നേതൃത്വം ലക്ഷ്യമിട്ടുള്ള പരിപാടികളുമായി സിമന്റ് നിർമാതാക്കളുടെ സംഘടനയുടെ ദേശീയ ശില്പശാലയായ കോൺക്രീറ്റ്ടെക്കിനു ഡൽഹിയിൽ തുടക്കമായി. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ മാറ്റ മന്ത്രാലയത്തിന്റൈ പിന്തുണയോടെ നടത്തുന്ന കോൺക്രീറ്റ്ടെക്ക് നഗര വികസന, ഭവനകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി ഉദ്ഘാടനം ചെയ്തു.

ജെ.കെ. ലക്ഷ്മി സിമന്റ് മുഴുവൻ സമയ ഡയറക്ടറും സിമന്റ് നിർമാതാക്കളുടെ സംഘടനയുടെ (സി.എം.എ.) പ്രസിഡന്റുമായ ഡോ. ഷൈലേന്ദ്ര ചൗക്സി, ഡാൽമിയ സിമന്റ്സ് എംഡിയും സിഎംഎ വൈസ് പ്രസിഡന്റുമായ മഹേന്ദ്ര സിഘി, ജനറൽ സെക്രട്ടറി അപർണ ദത്ത് തുടങ്ങിയവർ സംസാരിച്ചു.