എല്‍ ഐ സി ലാഭ വിഹിതം കൈമാറി

Posted on: December 4, 2018

ന്യൂഡല്‍ഹി : എല്‍ ഐ സി യുടെ ലാഭ വിഹിതമായ 2,430.19 കോടി രൂപയുടെ ചെക്ക് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് എല്‍ ഐ സി ചെയര്‍മാന്‍ വി കെ ശര്‍മ കൈമാറി. 2018 മാര്‍ച്ച് 31 വരെയുള്ള ലാഭ വിഹിതമായാണ് തുക കൈമാറിയത്. 2017 – 18 സാമ്പത്തിക വര്‍ഷം എല്‍ ഐ സി 48,444.82 കോടി രൂപയാണ് മൊത്തം ലാഭ വിഹിതമായി നേടിയത്.

മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 10.1 ശതമാനമാണ് വളര്‍ച്ച. ലാഭ വിഹിതത്തിന്റെ 95 ശതമാനവും പോളിസി ഉടമകള്‍ക്ക് ബോണസായി നല്‍കിയതിനു ശേഷമുള്ള 2,430 കോടി രൂപയാണ് എല്‍ ഐ സിയുടെ പ്രതിവര്‍ഷ വരുമാനം. 28.45 ലക്ഷം കോടി രൂപയില്‍ അധികം ആസ്തിയാണ് കൈകാര്യം ചെയ്യുന്നത്.

TAGS: LIC |