കല്യാൺ ജൂവലേഴ്‌സ് മൂന്ന് പുതിയ ഷോറൂമുകൾ കൂടി തുറന്നു

Posted on: November 5, 2018

കൊച്ചി : മുംബൈ അന്ധേരിയിലെ കല്യാൺ ജൂവലേഴ്‌സിന്റെ പുതിയ ഫ്‌ളാഗ്ഷിപ്പ് ഷോറൂം ബോളിവുഡ് സൂപ്പർതാരവും കല്യാൺ ജൂവലേഴ്‌സ് ബ്രാൻഡ് അംബാസിഡറുമായ അമിതാഭ് ബച്ചൻ ഉദ്ഘാടനം ചെയ്തു.  കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ, കല്യാൺ ഡവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്ടർ ആർ കാർത്തിക് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഇതിനു പുറമെ പശ്ചിമബംഗാളിലെ സിലിഗുരിയിലും മസ്‌ക്കറ്റിലെ റൂവി സ്ട്രീറ്റിലും പുതിയ ഷോറൂമുകൾ കല്യാൺ ജൂവലേഴ്‌സ് തുറന്നു.

പുതിയ ഫ്‌ളാഗ്ഷിപ്പ് ഷോറൂം കൂടി തുറന്നതോടുകൂടി കല്യാൺ ജൂവലേഴ്‌സിന് മുംബൈയിൽ അഞ്ച് ഷോറൂമുകളായി. ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലുമായി നിലവിൽ ആകെ 134 ഷോറൂമുകളുണ്ട്. വിവാഹാവസരങ്ങൾക്കും ഉത്സവാഘോഷങ്ങൾക്കും അണിയാനുള്ള ആഭരണങ്ങൾക്കൊപ്പം ദിവസവും അണിയാനുള്ള പരമ്പരാഗതവും നവീനവുമായ സവിശേഷമായ ആഭരണ ഡിസൈനുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രണ്ട് നിലകളിലായി തയാറാക്കിയിരിക്കുന്ന അന്ധേരി ഷോറൂമിലെത്തുന്ന ഉപയോക്താക്കൾക്ക് വിശാലമായ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കല്യാൺ ജൂവലേഴ്‌സ് ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് 25,000 രൂപയ്ക്കു മുകളിൽ ഡയമണ്ട്, സോളിറ്റയർ, പോൾക്കി, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ വാങ്ങുന്ന എല്ലാ ഉപയോക്താക്കൾക്കും സൗജന്യമായി സ്വർണനാണയം നൽകും. ഇരുപതിനായിരം രൂപയ്ക്കു മുകളിൽ ആഭരണങ്ങൾ വാങ്ങുന്നവരിലെ ഭാഗ്യശാലികൾക്കായി സ്‌ക്രാച്ച് ആൻഡ് വിൻ ഓഫറിലൂടെ 500 സ്വർണ നാണയങ്ങളും നൽകും.

കൂടാതെ ഉപയോക്താക്കൾക്ക് പഴയ ആഭരണങ്ങൾ സൗജന്യമായി ശുചിയാക്കുന്നതിനും പോളിഷ് ചെയ്യുന്നതിനുമുള്ള അവസരമൊരുക്കുന്നുണ്ട്. കല്യാൺ ജൂവലേഴ്‌സിൽനിന്നും മറ്റ് ഷോറൂമുകളിൽനിന്നും വാങ്ങിയ ആഭരണങ്ങൾക്ക് ഈ സൗകര്യം ലഭിക്കും.