കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ പുതിയ ഡ്രൈ ഡോക്

Posted on: October 29, 2018

കൊച്ചി : കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ 1799 കോടി രൂപ ചെലവില്‍ രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്കിന്റെ നിര്‍മാണത്തിനു നാളെ തുടക്കം കുറിക്കും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ പങ്കെടുക്കും. വിമാന വാഹിനിക്കപ്പലുകളും എല്‍ എന്‍ ജി കാരിയറുകളും നിര്‍മിക്കാന്‍ ശേഷിയുള്ളതാണു പുതിയ ഡ്രൈ ഡോക്.

310 മീറ്റര്‍ നീളവും 75 മീറ്റര്‍ വീതിയും 13 മീറ്റര്‍ ആഴമുള്ള ഡോക്കില്‍ ഒരേ സമയം നിരവധി യാനങ്ങള്‍ നിര്‍മിക്കാന്‍ കഴിയും. പുതിയ ഡ്രൈ ഡോക് 2021 മേയില്‍ പൂര്‍ത്തിയാകും.

നിലവില്‍ രണ്ടു ഡ്രൈ ഡോക്കുകളാണ് ഷിപ്പ്‌യാര്‍ഡിലുള്ളത്. 225 മീറ്റര്‍ നീളവും 43 മീറ്റര്‍ വീതിയുള്ള ഒരു ഡോക്കില്‍ കപ്പല്‍ നിര്‍മാണവും 270 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയുള്ള രണ്ടാമത്തെ ഡോക്കില്‍ അറ്റകുറ്റപ്പണിയും നടത്തുന്നു.

മേക്ക് ഇന്‍ ഇന്ത്യ, സാഗര്‍ മാല പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ഡ്രൈ ഡോക്കിന്റെ നിര്‍മാണം.

TAGS: Cochin Shipyard |