നരേന്ദ്രമോദിക്ക് സോള്‍ സമാധാന പുരസ്‌കാരം

Posted on: October 25, 2018

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സോള്‍ സമാധാന പുരസ്‌കാരം. രാജ്യാന്തര സഹകരണം, ആഗോള സാമ്പത്തിക വളര്‍ച്ച എന്നിവയ്ക്കു നല്‍കിയ സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം.

1990 ല്‍ സോളില്‍ നടന്ന ഒളിംപ്കിസിന്റെ വിജയം ആഘോഷിക്കാനായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം 2 വര്‍ഷത്തിലൊരിക്കലാണ് നല്‍കുന്നത്. ഈ വര്‍ഷം സമാധാന നൊബേല്‍ പങ്കിട്ട കോംഗോയിലെ ഡോ.ഡെനിസ് മുക്‌വെഗിയാണ് 2016 ല്‍ ഈ പുരസ്‌കാരം നേടിയത്.

TAGS: Narendra Modi |